
രാജപുരം: മടിക്കൈ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി തൊഴിലിട വായന സംഘടിപ്പിച്ചു.മടിക്കൈ ആലയിക്കുന്നിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി സി .ശാരദ ടീച്ചർ മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥ അവതരിപ്പിച്ചു. ലൈബ്രറി വൈസ് എൻ.രാഘവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി. ചന്തു അധ്യക്ഷനായി. ബാലാമണി,ഹരിപ്രിയ, ഷീബ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ 50 ഓളം പേർ പങ്കെടുത്തു.