സെന്റ് മേരീസ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വിളംബര കോര്‍ണര്‍ യോഗ സമാപനം.

രാജപുരം: സെന്റ് മേരീസ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര കോര്‍ണര്‍ യോഗങ്ങളുടെ സമാപനം പാണത്തൂരില്‍ നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.എ.സജി അധ്യക്ഷത വഹിച്ചു. റാണിപുരം പള്ളി വികാരി ഫാ.ജോയി ഊന്നുകല്ലേല്‍ മുഖ്യപ്രഭാഷണം നടത്തി. പനത്തടി പഞ്ചായത്തംഗങ്ങളായ കെ.ജെ.ജയിംസ്, സൗമ്യ മോള്‍, സി.കെ.ഹരിദാസ്, പിടിഎ പ്രസിഡന്റ് എ.സി.സജി, എന്‍ഐ.ജോയി, മൈക്കിള്‍ പൂവത്താനി, മധു കാട്ടൂര്‍, ഏബ്രഹാം കടുതോടി, ജിനില്‍, രാജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകന്‍ ജോസ് ജോര്‍ജിനെ ആദരിച്ചു. കനീലടുക്കം, ചിറക്കോട്, ചെരുമ്പച്ചാല്‍, കൊളപ്പുറം, പാലച്ചാല്‍, അടോട്ടുകയ, പറക്കയം. ചേടിക്കുണ്ട് പ്രദേശങ്ങളില്‍ യോഗങ്ങള്‍ നടത്തി. മാനേജര്‍ ഫാ. ബെന്നി കന്നുവെട്ടിയേല്‍, എം.എ. സജി, രാജു തോമസ്, ആന്‍സി അബ്രഹാം, ബിജു ജോസഫ്, ജോസ് ജോര്‍ജ് , സുജില്‍, ഡയ്‌സി , മോളി തോമസ്, സിസ്റ്റര്‍ ലിസ്‌ന, സ്വപ്ന ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഘാടക സമിതി അംഗങ്ങളായ ഷാജി പൂവക്കുളം, സന്തോഷ് മാവേലില്‍, കുഞ്ഞുമോന്‍ കുന്നത്ത്, ലൂക്കോസ് മുതുകാട്ടില്‍, സജി കുരുവിനാവേലില്‍, ബാബു പറക്കയം, ടോമി പറക്കയം, ജിനില്‍ പാണത്തൂര്‍, ബാലകൃഷ്ണന്‍ അടോട്ട് കയ, രാധാകൃഷ്ണന്‍ അടോട്ട്കയ ചുമതല വഹിച്ചു.

Leave a Reply