രാജപുരം: കള്ളാര്‍ സ്വദേശിയും ഇരിയ ക്ലായിയില്‍ താമസക്കാരനുമായ കള്ളാര്‍ തോക്കാനം വീട്ടില്‍ രവീന്ദ്രന്‍ (53)എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി എറണാകുളത്ത് ടൈലര്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ജോലിക്ക് പോകാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടം. ഭാര്യ: ബീന. മക്കള്‍: അഭിനവ് , ആദിത്യ . സഹോദരങ്ങള്‍: ബാലന്‍, സുലോചന, രാധ, സുകുമാരന്‍, സരോജിനി.