രാജപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് നേടിയ കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ നീളംകയം ജനാര്‍ദ്ദനന്റെയും ഹൊന്നമ്മയുടെയും മകന്‍ ഡോ.എ.ജെ.സുജിത്തിന് ഭാരതീയ ജനതാ പാര്‍ട്ടി പതിനാലാം വാര്‍ഡ് കമ്മിറ്റി സ്‌നേഹോപഹാരവും നല്‍കി. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.