ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി

  • രാജപുരം: ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി. 29 നു സമാപിക്കുന്ന തിരുന്നാളിന് ഇന്നലെ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്കു സ്വീകരണം നല്‍കും തുടര്‍ന്ന് കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും വൈകിട്ട് ആറിന് ഭക്ത സംഘടനകളുടെ വാര്‍ഷികവും, കലാസന്ധ്യക്ക് ഫാ.ബൈജു എടാട്ട് മുഖ്യാതിഥിയാകും. തുടര്‍ന്ന് നാടകം .27 നു വൈകിട്ട് അഞ്ചിന് പരേതസ്മരണ, വിശുദ്ധ കുര്‍ബാന, നൊവേന ,സെമിത്തേരി സന്ദര്‍ശനം ,ഫാ.ജോഷി വല്ലാര്‍ കാട്ടില്‍ കാര്‍മികത്വം വഹിക്കും. 28ആഘോഷമായ വിശുദ്ധ കുര്‍ബാന ,ഫാ ഷഞ്ചു കൊച്ചു പറമ്പില്‍ കാര്‍മികത്വം വഹിക്കും. 6.45 ന് പ്രദക്ഷിണം ഒടയംചാല്‍ കുരിശടിയിലേക്ക്, 7.30 ലദിഞ്ഞ്, ഫാ ജയിംസ് പ്ലക്കാട്ട് കാര്‍മികത്വം വഹിച്ച് 7.45 ന് പള്ളിയിലേക്ക് പ്രദക്ഷിണം ,8.30 ന് ഫാ.ജിബിന്‍ കാലായില്‍ കരോട്ട് തിരുനാള്‍ സന്ദേശം നല്‍ക്കും. 9.30 ന് ഫാ തോമാസ് ചക്കാ നിക്കുന്നേല്‍ വി.കുര്‍ബാനയുടെ ആശീര്‍വാദം നല്‍ക്കും. 24 നു രാവിലെ 10ന് ആഘോഷമായ തിരുനാള്‍ റാസയ്ക്ക് ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍ കാര്‍മികത്വം വഹിക്കും . ഫാ.ഫിലിപ് ആനിമുട്ടില്‍ ,ഫാ. ഷാജി മുകളേല്‍, ഫാ. ബെന്നി ചേരിയില്‍, ഫാ. ജിബിന്‍ തഴത്തുവെട്ടത്ത് എന്നിവര്‍ സഹകാര്‍മികരാകും. ഫാ. ജോണ്‍സന്‍ നീലനിരപ്പേല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.15ന് പ്രദക്ഷിണം, ഒന്നിന് രാജപുരം ഫൊറോന വികാരി ഷാജി വടക്കേതൊട്ടി പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ സമാപിക്കും

Leave a Reply