പാണത്തൂരിൽ ഉജ്ജല തുടക്കം
സൗഹൃദ കേരളം
എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ
ഉണർത്തു യാത്രയ്ക്ക്
പാണത്തൂരിൽ ഉജ്ജല തുടക്കം
രാജപുരം : അഹ്‌ലുസ്സുന്ന
നവോത്ഥാനത്തിന്റെ നേരവകാശികൾ എന്ന ശീർശകത്തിൽ മാർച്ച് 23 ന് കാഞ്ഞങ്ങാട് നടക്കുന്ന എസ് വൈ എസ് സോൺ ഉണർത്തു സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന സന്ദേശ ഉണർത്തു യാത്ര മാർച്ച് 20 ഞായറാഴ്ച പാണത്തൂർ മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ചു.
കള്ളാർ , ചുള്ളിക്കര , രാജപുരം , ഒടയംഞ്ചാൽ, പരപ്പ, ബിരിക്കുളം, നെല്ലിയടുക്കം, കാഞ്ഞിരപ്പൊയിൽ തുടങ്ങിയ യൂണിറ്റുകളിലെ സ്വീകരണ ശേഷം കയ്യുള്ള കൊച്ചിയിൽ സമാപിച്ചു.
ഇന്ന് (21/03/22) രാവിലെ പാറപ്പള്ളിയിൽ നിന്നും ആരംഭിച്ച് തീരദേശ മേഖലകളിലെ സ്വീകരണങ്ങൾക്ക് ശേഷം ആറങ്ങാടിയിൽ സമാപിക്കും.
പാണത്തൂരിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര ടി. കെ. അബ്ദുള്ളഹാജി തോട്ടം ജാഥ നായകൻ മടിക്കൈ അബ്ദുല്ല ഹാജിക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഉപ നായകരായ അബ്ദുൽ ഖാദർ സഖാഫി അൽ മദീന, അശ്റഫ് അശ്റഫി ആറങ്ങാടി,
ജാഥാ ഡയരക്ടർ ബികെ അബ്ദുറഹ്മാൻ ആറങ്ങാടി, കോ ഓഡിനേറ്റർ മഹമൂദ് അംജദി പുഞ്ചാവി എന്നിവർ പ്രസംഗിച്ചു
ജാഥാ സ്ഥിരാംഗങ്ങളായ ശിഹാബുദ്ദീൻ അഹ്സനി,
ശിഹാബ് പാണത്തൂർ,അബ്ദുസ്സലാം പുഞ്ചാവി, അബ്ദുല്ല ഹിമമി , ജമാൽ ഹിമമി, സ്വഫ് വാൻ സിയാറത്തിങ്കര, മുബശ്ശിർ പഴയടപ്പുറം, ഹബീബ് തുടങ്ങിയവർ ജാഥയെ അനുഗമിക്ക