വാർഷിക ആഘോഷവും കുടുംബ സംഗമവും നടത്തി.
രാജപുരം: കോളിച്ചാൽ ഹരേ കൃഷ്ണാ പുരുഷ സ്വയം സഹായ സംഘം വാർഷിക ആഘോഷവും കുടുബ സംഗമവും നടത്തി. പനത്തടി ഖണ്ഡ് സംഘചാലക് ജയറാം സർളായ ഉത്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.സി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ബാലഗോകുലം ഉദുമ താലൂക്ക് അധ്യക്ഷൻ രാമചന്ദ്രൻ കരിവേടകം മാതൃകാ കുടുബം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഖണ്ഡ് സേവാപ്രമുഖ് എൻ.ആർ.ദിലീപ് , ശിവജി സ്വയം സഹായ സംഘം പ്രസിഡൻ്റ് ജിബിൻ കുമാർ എന്നിവർ ആശംസകളർപ്പിച്ചു. കെ.എൻ.കൃഷ്ണൻകുട്ടി റിപ്പോർട്ടും വരവു ചിലവു കണക്കും അവതരിപ്പിച്ചു. സെക്രട്ടറി കെ.ഗംഗാധരൻ സ്വാഗതവും ജോയിന്റ് സെകട്ടറി ശ്യാംകുമാർ നന്ദിയും പറഞ്ഞു. .പുതിയ ഭാരവാഹികളായി ശ് കെ.സി.പ്രദീപ് കുമാർ പ്രസിഡൻ്റ് , ശ ഭാസ്ക്കരൻ വെള്ളക്കൽ വൈസ് പ്രസിഡന്റ്, എസ്.എൻ. ശ്രീകുമാർ , സെക്രട്ടറി അനൂപ് ചന്ദ്രൻ , ജോയിന്റ് സെക്രട്ടറി എൻ.ആർ.വിനോദ് ഖജാൻജി , സമിതി അംഗങ്ങളായി കെ.എൻ.കൃഷ്ണൻകുട്ടി, കെ.ബാലൻ എന്നിവരെ തിരഞ്ഞെടുത്തു.