പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ കാർ അപകടത്തിൽപ്പെട്ടു.
രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോ.ഷിൻസിയുടെ കാർ അപകടത്തിൽപ്പെട്ടു. പൂടംകല്ലിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകും വഴി ഇന്ന് രാവിലെ ഒടയംചാലിലാണ് കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചത്. ഒടയഞ്ചാൽ കുരിശു പള്ളിക്ക് സമീപമാണ് അപകടം. ഡോ.ഷിൻസിക്ക് നിസാര പരുക്കേറ്റു.