പൂടംങ്കല്ല് സി.എച്ച്.സിയില്‍ 6 ഡോക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവായിടും ഇതിന് കഴിയാതെ അധികൃതര്‍

  • രാജപുരം: പൂടംങ്കല്ല് സി.എച്ച്.സിയില്‍ 6 ഡോക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവായിടും ഇതിന് കഴിയാതെ അധികൃതര്‍. ഇതിനിടയില്‍ നിയമിച്ചവര്‍ തന്നെ ഇവിടെ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ലീവെടുത്ത് പോയിരിക്കുകയാണ്. ഇതോടെ ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം എപ്പോള്‍ ലഭിക്കും എന്ന ആശങ്കയിലാണ് മലയോരത്തെ ജനങ്ങള്‍. നിലവില്‍ രണ്ടു സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 8 പേരാണ് ഉളളത്. ഇവര്‍ രണ്ടു മണിവരെ ഉള്ള ഒ.പി യില്‍ മത്രമെ രോഗികളെ ചികിത്സയ്ക്കുകയുള്ളൂ. ഇവിടെകെ പുതിയതായി അനുവദിച്ച തസ്തികകള്‍ 4 കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരും, ഒരു പീഡിയാട്രീഷനും, ഒരു ജനറല്‍ മെഡിസിന്‍ ഡോക്ടറേയും ആണ് നിയമിക്കാന്‍ ഉള്ളത്. ഇതില്‍ നാളുകള്‍ക്കുമുമ്പ് ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ വന്ന് ചാര്‍ജെടുത്തങ്കിലും അന്നു തന്നെ മെഡിക്കല്‍ ലീവെടുത്തു പോകുകയാണുണ്ടായത്. ഇതിനുപകരം ഡോക്ടറെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞദിവസം 2 കാഷ്വാലിറ്റി ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ഇതില്‍ ഒരാള്‍ അവിടെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന അറിയിച്ചതായി മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നും വരുന്ന ഡോക്ടര്‍മാര്‍ ഉള്‍നാടന്‍ മലയോര മേഖലയില്‍ നില്‍ക്കുന്ന ഈ ആശുപത്രിയില്‍ ജോലിചെയ്യാന്‍ താല്‍പര്യപ്പെടത്തതാണ് ഡോക്ടര്‍മാരുടെ നിയമനത്തില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്. ഈ തിങ്കളാഴ്ച മുതല്‍ ചാര്‍ജ്ജെടുത്ത ഒരു കാഷ്വാലിറ്റി ഡോക്ടര്‍ ഉച്ചയ്ക്ക് 2 മണില്‍ രാത്രി എട്ടുമണിവരെ പരിശോധിക്കാന്‍ തുടങ്ങിയതായും ബാക്കിയുള്ള ഒരു കാഷ്വാലിറ്റി ഡോക്ടറെക്കുടി നിയമിക്കാന്‍ കഴിഞ്ഞാല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി തുടങ്ങാന്‍ കഴിയും എന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇനി എത്രയും പെട്ടെന്ന് ബാക്കി ഡോക്ടര്‍മാരെ കുടി നിയമിക്കാനുള്ള നടപടി സ്വീകരിക്കാമെന്നണ് ജനങ്ങളുടെ ആവശ്യം. നിയമിച്ച ഡോക്ടര്‍മാര്‍ ഇവിടെ വന്ന് ജോലി ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവിശ്യം ഉയാരുന്നുണ്ട്. മലയോരവാസികളുടെ കാലങ്ങളായുള്ള ആവശ്യത്തിന് എനിയും എത്ര നാള്‍ കത്തിരിക്കണം. പൂടംക്കല്ലില്‍ നിലവില്‍ രണ്ടു സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 8 പേരാണ് ഉളളതെങ്കിലും രണ്ടു മണിവരെ മാത്രം ഒ.പി.പ്രവര്‍ത്തിക്കുന്നത് വലിയ പരാതികള്‍ക്ക് ഇടയാക്കുന്നുണ്ട്. പുതിയതായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതോടെ രാത്രിക്കാല ചികില്‍സയും സുഗമമാക്കുമെന്നു കരുതാം. കിടത്തി ചികില്‍സയുളള മലയോരത്തെ ഏക സി.എച്ച.സി.യാണ് പൂടംക്കല്ല് .

Leave a Reply