നബാര്‍ഡിന്റെ സപ്പോര്‍ട്ടോടുകൂടി മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പനത്തടി ബ്രാഞ്ചിന്റെ കീഴില്‍ ഹരിത ഫാര്‍മേര്‍സ് ക്ലബ്ബ് എന്ന പേരില്‍ ഒരു ഫാര്‍മേര്‍സ് ക്ലബ്ബ് രൂപീകരിച്ചു

  • പനത്തടി: നബാര്‍ഡിന്റെ സപ്പോര്‍ട്ടോടുകൂടി മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പനത്തടി ബ്രാഞ്ചിന്റെ കീഴില്‍ ഹരിത ഫാര്‍മേര്‍സ് ക്ലബ്ബ് എന്ന പേരില്‍ ഒരു ഫാര്‍മേര്‍സ് ക്ലബ്ബ് രൂപീകരിച്ചുഫാര്‍മേര്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ജോതിസ് ജഗന്നാദ് ഉദ്ഘാടനം ചെയ്തു. മലനാട് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം വി . ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു ഇ തോടനുബന്ധിച്ചു നടന്ന കാര്ഷിക സെമിനാറിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ നിര്‍മഹിച്ചു.കാര്‍ഷികോത്പന്നങ്ങളുടെ സംരഭകത്വ സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് കാസര്‍കോട് സി പി സി ആര്‍ ഐ കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ശാസ്ത്രജ്ഞന്‍ ഡോ. മനോജ് കുമാര്‍ ടി എസ് ക്ലാസെടുത്തുഹരിത ഫാര്‍മേര്‍സ് ക്ലബ്ബ് ചീഫ് കോഡിനേറ്റര്‍ പി.കെ. ശശിധരന്‍ സ്വാഗതവും അസി. കോഡിനേറ്റര്‍ കെ.ബി രാജശേഖരന്‍ നന്ദിയും പറഞ്ഞു

Leave a Reply