- രാജപുരം: പനത്തടി സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തില്‍ പൂടംകല്ലില്‍ പൊതുജനാവശ്യാര്‍ത്ഥം ഒരു ലൈബ്രറി ആരംഭിക്കുന്നു. വായനകുറഞ്ഞു വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വിദായാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനകരമായ നിലയില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം 2018 ഏപ്രില്‍ 28 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ നിര്‍വ്വഹിക്കുകയാണ്. മംഗലാപുരം കെ.എം.സി ഹോസ്പിറ്റലുമായി സഹരിച്ച് മണിപ്പാല്‍ ആരോഗ്യ കാര്‍ഡ് വിതരണോദ്ഘാടനവും അതോടൊപ്പം നടക്കുന്നതാണ്