- രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യുണിറ്റ് പുതിയതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും നടത്തി .കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫും കുടുംബ സംഗമം ജില്ലാ സെക്രട്ടറി ജോസ് തയ്യിലും ഉദ്ഘാടനം ചെയ്തു .കള്ളാര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം.സൈമണ്‍ മണ്ണു ര്‍ . ,ജില്ലാ സെക്രട്ടറി കെ.ജെ അജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങില്‍ പെരുമ്പള്ളി ബേത്‌ലഹേം ആശ്രമം ഡയറക്ടര്‍ ഒ.ജെ.പീറ്ററിനെയും മുതിര്‍ന്ന വ്യാപരി ടി.ഒ.ജോണി നെയും ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മുന്‍ ജില്ലാ പ്രസിഡന്റ് പി.എ.ജോസ് ചുള്ളിക്കര മേഖലാ സെക്രട്ടറി കെ.അഷ്‌റഫ് എന്നിവര്‍ ഉപഹാരം നല്‍കി .യുണിറ്റ് പ്രസിഡറ്റ് സി ടി ലുക്കാസ് അധ്യക്ഷത വഹിച്ചു.പി.ടി തോമസ്, ചന്ദ്രന്‍ വൈദ്യര്‍ ,ജെയ്ന്‍ പി.വര്‍ഗീസ് ,ഉഷ അപ്പുക്കുട്ടന്‍, ഗംഗാധരന്‍ കോട്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു .