ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു.

രാജപുരം : ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെഎസ് ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എം.സി.മാധവന്‍ രക്തസാക്ഷി പ്രമേയവും, കെ.രാധ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, കെ.സുരേഷ് ബാബു, സി.പ്രഭാകരന്‍, എം.വി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി വിദ്യാധരന്‍ കാണി ഉദ്ഘാനം ചെയ്തു. സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഒക്ലാവ് കൃഷ്ണന്‍, കെ.രാധ, അശോകന്‍ കുണ്ടൂച്ചി, എം.സി.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സി കുഞ്ഞിക്കണ്ണന്‍ (പ്രസി), വൈസ് പ്രസിഡന്റുമാര്‍ ബി.കൃഷ്ണന്‍ ബദിയടുക്ക പി.ബാബു ബേഡകം, കെ.അപ്പുക്കുട്ടന്‍ എളേരി, സെക്രട്ടറി അശോകന്‍ കുണ്ടുച്ചി, ജോയിന്റ് സെക്രട്ടറി കൃഷ്ണ നായ് കാസര്‍കോട്, കെ.ജനാര്‍ദനന്‍ പനത്തിട പി.ലക്ഷ്മി നീലേശ്വരം ട്രഷറര്‍ എന്‍.എം.പുഷ്പ കുമ്പള, 38 അംഗ ജില്ലാ കമ്മിറ്റി, 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply