രാജപുരം: കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ 21 മുതല്‍ 24 വരെ നടക്കും. 21 ന് രാവിലെ ആഘോഷമായ പാട്ട് കുര്‍ബാന, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. 22 ന് വൈകിട്ട് 5 ന് കൊടിയേറ്റ്. തുടര്‍ന്ന് ഫാ.ഷിനോജ് വെള്ളായിക്കല്‍ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാന, പരേത സ്മരണ. 23 ന് രാവിലെ 7.15 ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേമിനു സ്വീകരണം. 7.30 ന് സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം കാര്‍മികത്വത്തില്‍ പാട്ട് കുര്‍ബാന, നവീകരിച്ച വിശ്വാസ പരിശീലനല കേന്ദ്രം വെഞ്ചരിപ്പ്. 4.30 ന് പള്ളിയില്‍ വാദ്യമേളങ്ങള്‍, 6.45 ന് ലദീഞ്ഞ് ഫാ.ജോസ് കറുകപറമ്പില്‍, തുടര്‍ന്ന് പ്രദക്ഷിണം, 8.30 ന് കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് പ്രസംഗിക്കും 9 ന് ഫാ.ജോര്‍ജ് പുതുപറമ്പില്‍ കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 24 ന് രാവിലെ 7 ന് വിശുദ്ധ കുര്‍ബാന, 9.30 ന് ആഘഓഷമായ തിരുനാള്‍ റാസ, ഫാ.ജിലേഷ് പുഴക്കരോട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാറ്റിനേഷ് പിണര്‍ക്കയില്‍ സന്ദേശം നല്‍കും ഫാ.ലിജു മുളകുകമറ്റത്തില്‍, ഫാ.ജോയല്‍ മുകളേല്‍, ഫാ. ജിസ്‌മോന്‍ മഠത്തില്‍ എന്നിവര്‍ സഹകാര്‍ മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ഫാ.സജി മെത്താനത്ത് ആശീര്‍ വാദം നല്‍കും.