കേരള ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപകദിനം: പതാക ഉയര്‍ത്തല്‍, ആദരിക്കല്‍ ചടങ്ങ് എന്നിവ നടത്തി.

രാജപുരം: കേരള ജേണലിസ്റ്റ് യൂണിയന്‍( കെജെയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപക ദിനാലോഷം നടത്തി. രാജപുരത്ത് ജില്ലാ സെക്രട്ടറി എം. പ്രമോദ് കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജില്ലയിലെ ആദ്യകാലം മുതലുള്ള കെജെ യു അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഇ.ജി.രവിയെ വീട്ടിലെത്തി ആദരിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പ്രമോദ് കുമാര്‍, രവീന്ദ്രന്‍ കൊട്ടോടി, സുരേഷ് കൂക്കള്‍, നൗഷാദ് ചുള്ളിക്കര, ഇ.ജി.രവി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് മധുരവിതരണം നടത്തി.

Leave a Reply