രാജപുരം: ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടത്തി. പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂൾ ക്യാമ്പസ് മുഴുവനും തെങ്ങോല ഉപയോഗിച്ച് നിർമ്മിച്ച അലങ്കാരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചു..കുട്ടികളെ എല്ലാവരെയും ബലൂണും പൂക്കളും നൽകി സ്വീകരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾ പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .