രാജപുരം: കൊട്ടോടി ഗവ: ഹയർ സെക്കന്ററിസ്കൂളിലെഈ വർഷത്തെ പ്രവേശനോത്സവംപരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി. വി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശശിധരൻ അധ്യക്ഷത വഹിച്ചു.യുവ സാഹിത്യകാരൻ ഗണേഷ് അയറോട്ട് മുഖ്യപ്രഭാഷണം നടത്തി. 2011 – 12 SSLC ബാച്ച് നൽകിയ 1 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണം മെമ്പർമാരായ പി ജോസ് പുതുശ്ശേരി കാലായിൽ ,കൃഷ്ണകുമാർ . എം എന്നിവർ നിർവഹിച്ചു.പുതുതായി ഒന്നാംക്ലാസിൽ പ്രവേശിക്കുന്ന മുഴുവൻ കുട്ടികൾക്കുംമുൻ പിടിഎ പ്രസിഡണ്ട് ബി.സുലൈമന്റെ സ്മരണാർത്ഥംനൽകിവരുന്ന കുട വിതരണം എസ് എം സി ചെയർമാൻബി. അബ്ദുള്ള വിതരണം ചെയ്തു.മദർ പിടിഎ പ്രസിഡണ്ട് അനിത.ബിജു മാസ്റ്റർ ,മധു മാസ്റ്റർ ,അനിൽ മാസ്റ്റർ,എന്നിവർ സംസാരിച്ചു പ്രധാന അധ്യാപിക ബിജിജോസഫ് സ്വാഗതവും .കൊച്ചു റാണി ടീച്ചർനന്ദിയും പറഞ്ഞു. തുടർന്ന് P A ട്രേഡേർസ് കൊട്ടോടി സ്പോൺസർ ചെയ്ത പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്തു.കൊട്ടോടി ഗവ: ഹയർ സെക്കന്ററിസ്കൂളിലെഈ വർഷത്തെ പ്രവേശനോത്സവംപരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി. വി ഉദ്ഘാടനം ചെയ്തു.