മാലക്കല്ല് സെന്റ് മേരീസ് എ. യൂ പി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന ദിനചാരണവും നടത്തി.
രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ. യൂ പി സ്കൂളിൽ ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എൻ പണിക്കർ അനുസ്മരണവും വായനാ ദിനാചരണവും നടത്തി. സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. മുൻ എ.ഇ.ഒ. പി.വിജയരാജൻ വായനവരാപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സജി മുളവനാൽ, അധ്യാപക രക്ഷകർതൃ സംഘടന പ്രസിഡണ്ട് എ.സി.സജി എന്നിവർ പ്രസംഗിച്ചു. വായനാദിന റാലി, ഇ വായന, അക്ഷരപൂക്കളം എന്നിങ്ങനെ ആകർഷകമായ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനവാരാഘോഷത്തിൽ ആകർഷകവും വ്യത്യസ്തവുമായ ധാരാളം മത്സരങ്ങളും പരിപാടികളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.