കള്ളാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചാരണം ആചാരിച്ചു.
രാജപുരം: കള്ളാർ ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നില ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചാരണം ആചാരിച്ചു. യോഗത്തിൽ കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം നടത്തി. പരപ്പ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി മുഖ്യാതിഥിയായി , സെന്റി മോൻ മാത്യു, ഗിരീഷ് കുമാർ കൊള്ളിച്ചാൽ, ജോൺ പാറക്കടവ്, കെ.സിജ, മോഹിനി എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണൻ നന്ദി പറഞ്ഞു.