കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം

കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം

രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പ്രധാനധ്യാപിക കെ.ബിജി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കവിയും മുൻ അധ്യാപകനുമായ കുമാരൻ പേരിയ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ബി അബ്ദുള്ള, മദർ പി ടി എ പ്രസിഡൻ്റ് അനിത , വിദ്യാരംഗം ജോയൻ്റ് കൺവീനർ മാസ്റ്റർ മിഥുൻ രാജ് , ക്ലബ്ബ് കൺവീനർമാരായ കെ. മധുസൂദനൻ , കെ.അനിൽകുമാർ , വി.കെ.ധനലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സീനിയർ അധ്യാപിക വി.കെ.കൊച്ചുറാണി സ്വാഗതവും വിദ്യാരംഗം കൺവീനർ എം.സുവർണ്ണനി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം

Leave a Reply