ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കള്ളാർ ആടകത്തെ അഭിജ്ഞ കശിമയെ ബിജെപി പതിനാലാം വാർഡ് കമ്മിറ്റി ആദരിച്ചു.

ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കള്ളാർ ആടകത്തെ അഭിജ്ഞ കശിമയെ ബിജെപി പതിനാലാം വാർഡ് കമ്മിറ്റി ആദരിച്ചു.

രാജപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിനഭിമാനമായ കള്ളാർ പഞ്ചായത്ത് 14-ാം വാർഡിലെ ആടകം ഗണേഷ് ഭട്ട് – വാസന്തി എന്നിവരുടെ മകൾ അഭിജ്ഞ കശിമയെ ബിജെപി 14-ാം വാർഡു കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.വി.മാത്യു,, സേവാഭാരതി കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.തമ്പാൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഭരതൻ, ഗിരീഷ് ബൂത്ത് പ്രസിഡന്റുമാരായ രാമചന്ദ്രൻ ആടകം , എം. മധുസൂദനൻ എന്നിവർ സംബന്ധിച്ചു.

Leave a Reply