ഫോറസ്റ്റ് ബഫർ സോണിനെതിരെ രാജപുരത്ത് വൻ കർഷക പ്രതിഷേധം
രാജപുരം: സുപ്രീം കോടതിയുടെ ഫോറസ്റ്റ് ബഫർ സോൺ പ്രഖ്യാപനത്തിനെതിരെയും, കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചക്കുമെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ കമ്മിറ്റിയുടെ പനത്തടി, രാജപുരം ഫൊറോനകൾ സംയുക്തമായി സംഘടി പ്പിച്ച പ്രതിഷേധ പ്രകടനം രാജപുരം ടൗണിൽ രാജപുരം ഫൊറോന വികാരി ഫാ.ജോർജ്ജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൻ പ്രകടനത്തിനും ശേഷം രാജപുരം കൃഷിഭവനിൽ നടന്ന ധർണ്ണാസമയം പന ടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടം ചെയ്തു. ഉദ്ഘാടന പ്രസിംഗത്തിൽ ജൂൺ 3-ന് വന്ന സുപ്രീം കോടതി വിധി മാറിമാറി ഭരിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫോറസ്റ്റിനോടുള്ള ആഭിമുഖ്യവും കർഷകരോടുള്ള ആവഗണനയുമാണ് എന്നും, 1 കിലോമീറ്റർ ബഫർ സോൺ വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് മാത്രമോ അഥവാ എല്ലാ
ഫോറസ്റ്റുകൾക്കും ബാധകമാവുമോ എന്ന വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഫോറസ്റ്റ് ജണ്ടക്കകത്ത് ഉണ്ടായിരുന്ന ബഫർ സോൺ ഫോറസ്റ്റിന് വെളിയി ലേക്ക് ഒരു കിലോമീറ്റർ വ്യാപിക്കാതെ ഫോറസ്റ്റ് അതിർത്തിക്കുള്ളിൽ ആക്കുവാൻ നിയമഭേതഗതി വരുത്തുവാൻ സർക്കാരുകൾ സമ്മർദ്ദം ചെലുത്തണമെന്ന് കത്തോ ലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ബാബു കദളിമറ്റം ആവശ്യപ്പെട്ടു.
സമരത്തിന് കത്തോലിക്കാ കോൺഗ്രസ് പനത്തടി ഫൊറോന പ്രസിഡണ്ട് ജോണി തോലംമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന ഡയറക്ടർ ഫാ.ആന്റണി ചാണക്കാട്ടിൽ സ്വാഗതവും, കെ. സി.സി രാജപുരം യൂണിറ്റ് പ്രസിഡണ്ട് ഷാജി ചാരാത്ത് നന്ദിയും പറഞ്ഞു. കത്തോലിക്ക കോൺഗ്രസ്തലശ്ശേരി അതിരൂപത വൈസ് പ്രസിഡണ്ട് പീയൂസ് പറേടം, റോയി ആശാരിക്കുന്നേൽ, സജി പ്ലാച്ചേരിപ്പുറത്ത്, ബാബു പാലാപറമ്പിൽ, വിൽസൺ തരണയിൽ, അജി പൂന്തോട്ടം എന്നിവർ സംസാരിച്ചു. പെണ്ണമ്മ ജെയിംസ്, ടി.യു.മാത്യു ഉമ്മൻകുന്നേൽ, തങ്കമ്മ അച്ചാണ്ടിയിൽ, ജോർജ്ജ് ഐസക്ക്, ജിജി കുര്യൻ കിഴക്കേപ്പുറത്ത്, ജിജി പോൾ മൂഴിക്കച്ചാലിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.