പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം

രാജപുരം: മലയോര പ്രദേശവാസികളുടെ എക ആശ്രയമായ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കുക, ആവശ്യത്തിന് ഡോക്ടർമാരേയും സ്റ്റാഫിനേയും പി എസ് സി വഴി നിയമനം നൽകുക, കൂടുതൽ ജെഎച്ച് ഐ മാരേയും, ജെ പി എച്ച് എൻ മാരേയും നിയമിക്കുക, സ്റ്റാഫ് ക്വാർട്ടേർസ് നിർമ്മാണം കെഡി പി പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ പൂർത്തിയാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ സമരത്തിൽ പങ്ക് ചേർന്നു . എത്രയും വേഗം കിടത്തി ചികിത്സ പുനരാരംഭിച്ചില്ലെങ്കിൽ മറ്റ് സമര പരിപാടികളുമായ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുന്നോട്ട് വരുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് മുന്നറിയിപ്പ് നൽകി. എൻ.ഐ. ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജെയിംസ് മുഖ്യപ്രഭാഷണം നടത്തി, പഞ്ചായത്ത് മെമ്പർമാരായ രാധാ സുകുമാരൻ, എൻ.വിൻസെന്റ്, തുടങ്ങിയവരും, സുപ്രിയ അജിത്ത്, എം.ജയകുമാർ, വി.സി. ദേവസ്യ, എ.കെ.ദിവാകരൻ, സി.കൃഷ്ണൻ നായർ, എം.എം.തോമസ്, കെ.എൻ.സുരേന്ദ്രൻ നായർ, കുഞ്ഞിക്രിഷ്ണൻ നായർ , കെ.എൻ. സുരേന്ദ്രൻ നായർ, എസ്.മധുസൂധനൻ
തുടങ്ങിയവർ സംസാരിച്ചു,
മണ്ഡലം ജന: സെക്രട്ടറി രാജീവ് തോമസ് സ്വാഗതവും, വിനോദ് കുമാർ നന്ദിയും പറഞ്ഞു

Leave a Reply