ഡി വൈ എഫ് ഐ വയമ്പ്, നേരംകാണാതടുക്കം യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.

ഡി വൈ എഫ് ഐ വയമ്പ്, നേരംകാണാതടുക്കം യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.

രാജപുരം: ഡി വൈ എഫ് ഐ വയമ്പ്, നേരംകാണാതടുക്കം യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരവും ഉന്നത വിജയികളെ അനുമോദനവും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികളെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ അനുമോദിച്ചു. സംഘാടക സമിതി കൺവീനർ വി.മഹേഷ്‌ സ്വാഗതവും ചെയർമാൻ സുരേഷ് വയമ്പ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഡി വൈ എഫ് ഐ ഏഴാംമൈൽ മേഖല സെക്രട്ടറി ശ്രീജിത്ത്‌ എടമുണ്ട, മേഖല പ്രസിഡന്റ്‌ മുരളി ഗുരുപുരം, എസ് എഫ് ഐ ഏരിയ സെക്രട്ടറി കിരൺ, യങ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി അജയ്കുമാർ, വായന ശാല പ്രസിഡന്റ്‌ വി.വി.രതീഷ് എന്നിവർ സംസാരിച്ചു. നേരംകാണാതടുക്കം യൂണിറ്റ് സെക്രട്ടറി ജിൻസ് നന്ദി പറഞ്ഞു.

Leave a Reply