ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം നടത്തി.
രാജപുരം : തിരുക്കുടുംബ ഫൊറോന ദേവാലയ ഇടവകയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്ന ദിവ്യകാരുണ്യ പഠന ശിബിരത്തോടനുബന്ധിച്ച് ചരിത്രത്തിൽ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം നടത്തി. ഫൊറോന വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ദിവ്യകാരുണ്യ സഭാംഗമായി ഫാ.ക്ലിന്റ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.