രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.


രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
രാജപുരം ഹോളി ഫാമിലി സ്കൂളിലെ മുൻ മലയാള അദ്ധ്യാപകൻ തള്ളത്തുകുന്നേൽ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ജയിൻ പി വർഗീസ് ആശംസകൾ നേർന്നു. ചൈതന്യ ബേബി സ്വാഗതവും ആട്സ് കൺവീനർ ശ്രുതി ബേബി നന്ദിയും പറഞ്ഞു. എസ്.ആർ.ജി കൺവീനർ സോണി കുര്യന്റെ നേതൃത്വത്തിൽ വായനാ വാരത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും നൽകി.

Leave a Reply