കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം .

കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം .

രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ നടന്ന ക്ലാസ് അസംബ്ലിയിൽ പ്രധാനധ്യാപിക കെ.ബിജി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സന്ദേശം നൽകുകയും ചെയ്തു. ജൂനിയർ റെഡ്ക്രോസ് യൂണിറ്റംഗങ്ങൾ കൊട്ടോടി ടൗണിലെ കടകൾ സന്ദർശിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും പ്ലക്കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ജെആർ സി കോഡിനേറ്റർ ശ്രീമതി ജിൻസി മാത്യു, കായികാധ്യാപകൻ കെ.പ്രവീൺ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ.അനിൽകുമാർ , ടി.സ്മിതഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply