പി എസ് സി നിയമനം ലഭിച്ച ഡോ.കൃപേക്ഷിനു യാത്രയയപ്പ് നൽകി.
രാജപുരം: കോടോംബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ പി എസ് സി വഴി സർക്കാർ ഡോക്ടറായി നിയമിതനായ ഡോ.കൃപേക്ഷിനു് കോടോം-ബേളൂർ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് .പി.ശ്രീജ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ്. ജയശ്രീ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.ബാലകൃഷ്ണൻ, നിഷ അനന്തൻ, മധു നർക്കല എന്നിവർ സംസാരിച്ചു. ഡോ.ഫാത്തിമ സ്വാഗതം പറഞ്ഞു.