വിത്തുരുളകൾ വിതച്ച് കോടോത്ത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് .

വിത്തുരുളകൾ വിതച്ച് കോടോത്ത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് .

രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ “തളിർക്കട്ടെ പുതുനാമ്പുകൾ” എന്ന പേരിൽ വിത്തുരുളകൾ വിതയ്ക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കോടോം ബെളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
പി.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. പ്രിസിപ്പാൽ പി.കെ.പ്രേമരാജൻ , പ്രോഗ്രാം ഓഫീസർ കെ.ജയരാജൻ, പിടിഎ വൈസ് പ്രസിഡന്റ് ഒ.ശശികുമാർ , ഹെഡ് മിസ്ട്രസ് എസ്.കെ.രഞ്ജിനി, സ്റ്റാഫ് സെക്രട്ടറി കെ.അനിഷ് എന്നിവർ സംസാരിച്ചു. വിത്തുരുളകൾ സ്കൂൾ പരിസരങ്ങളിലും കോടോത്ത് ഗ്രാമത്തിന്റെ വിവിധയിടങ്ങളിലും വിതച്ചുവിത്തുരുളകൾ വിതച്ച് കോടോത്ത് സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് .

Leave a Reply