
രാജപുരം: പനത്തടി കെസിവൈഎം യൂണിറ്റ് തലശ്ശേരി ജോസ്ഗിരി ആശുപത്രിയുടെ സഹകരണത്തോടെ പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. രക്ത ഗ്രൂപ്പ് നിര്‍ണയം, രക്തദാന സേന രൂപീകരണം, ബോധവല്‍ക്കര സെമിനാര്‍ എന്നിയും ക്യാമ്പിന്റെ ഭാഗമായി നടന്നു.