കൊട്ടോടി ജിഎച്ച്എസ് സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.
രാജപുരം: പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേക ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥനയും നിർദ്ദേശങ്ങളും എല്ലാം ഹിന്ദിയിൽ തന്നെയാണ് ചെയ്തത്. പ്രേംചന്ദിനെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിൻ്റെ കൃതികൾ പരിചയപ്പെടുത്തൽ, പ്രഭാഷണം, കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹിന്ദി അധ്യാപകരായ വി.കെ.ധനലക്ഷ്മി ന, കെ.എം.റോസമ്മ , ഹിന്ദി മഞ്ച് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.