കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കള്ളാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീ ജോസ് പുതുശ്ശേരിക്കാലായിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് കെ അധ്യക്ഷത വഹിച്ച യോഗത്തിന് കായികാധ്യാപകൻ ശ്രീ പ്രവീൺ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി കൊച്ചുറാണി വി കെ നന്ദിയും പറഞ്ഞു. പതിനാലാം വാർഡ് മെമ്പർ ശ്രീ കൃഷ്ണകുമാർ ബി മത്സരാർത്ഥികളെ പരിചയപ്പെട്ടു. എസ് എം സി ചെയർമാൻ ശ്രീ ബി അബ്ദുള്ള ആശംസ പറഞ്ഞു. പ്രാഥമിക റൗണ്ട് നടത്തി തെരഞ്ഞെടുത്ത അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗത്തിൽപ്പെട്ട 78 കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.