കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്വാതന്ത്യ ദിനാഘോഷം.
രാജപുരം: കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്വാതന്ത്യദിനാഘോഷം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് പതാക ഉയർത്തി. വാർഡ് മെമ്പർ അഡ്വക്കറ്റ് ഷീജ, പിടി എ പ്രസിഡന്റ് എ.വി.മധു , എസ് എം സി ചെയർമാൻ എ.പ്രകാശൻ, മദർ പിടി എ പ്രസിഡന്റ് വി.കെ.ധന്യ, പിടിഎ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, എസ് എം സി വൈസ്ചെയർമാൻ ഉമേശൻ , ടി.വി.ജയചന്ദ്രൻ , സീനിയർ അസിസ്റ്റന്റ് കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ , ആഘോഷക്കമ്മറ്റി കൺവീനർ വി.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഘോഷയാത്ര, കലാപരിപാടികൾ, പായസ വിതരണം നടന്നു