രാജപുരം: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്ത്വത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രാജപുരം ടൗണിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജപുരം ഹോളിഫാമിലി സ്‌കൂളിലെ കുട്ടികള്‍ ഘോഷയാത്ര നടത്തി.