കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കരിയർ കൗൺസിലിങ്ങും നടത്തപ്പെട്ടു.

രാജപുരം:കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കരിയർ കൗൺസിലിങ്ങും നടത്തപ്പെട്ടു. പ്രശസ്ത കരിയർ ഗുരു ഡോ. പി ആർ വെങ്കിട്ടരാമൻ ക്ലാസ് കൈകാര്യം ചെയ്യ്തു. കരിയറുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കെസിവൈഎൽ രാജപുരം ഫൊറോന ഡയറക്ടർ ടോമി പറമ്പടത്തുമല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റോബിൻ ഏറ്റിയാപ്പള്ളി അധ്യക്ഷനായിരുന്നു. യൂണിറ്റ് ഡയറക്ടർ അഖിൽ പൂഴിക്കാലാ, സി. ലിസ്ന, മരീസാ പുല്ലാഴി, അഭിയാ മരുതൂർ, ജെസ്ബിൻ ആലപ്പാട്ട്, സാലസ് പറയക്കോണം, ജ്യോതിസ് നാരമംഗലം എന്നിവർ നേതൃത്വം നൽകി.

Leave a Reply