അട്ടേങ്ങാനം സ്കൂളിൽ ഗണിത ലാബ് ഉദ്ഘാടനം ചെയ്തു.
രാജപുരം: അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഗണിത ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവിൽ 23 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് ലാബ് ഒരുക്കിയത്
ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പിശ്രീജ അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിദാമോദരൻ / ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ , വികസന സമിതി ചെയർമാൻ യു.ഉണ്ണികൃഷ്ണൻ , എസ് എം സി ചെയർമാൻ സി.ചന്ദ്രൻ , പി.അശോകൻ എച്ച് .നാഗേഷ് , ശ്രീനി ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു , പ്രിൻസിപ്പൽ പി.മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ച അധ്യാപിക പി.മഞ്ജുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് പി.ഗോപി സ്വാഗതവും ഹെഡ്മിസ്ട്രസ് എൻ.കെ.നിർമ്മല നന്ദിയും പറഞ്ഞു