എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

രാജപുരം: സാമൂഹ്യ ഐക്യദാഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കോടോം-ബേളൂർ 15, 16 വാർഡുകളിലെ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും , കുടുംബശ്രീ ജില്ലാ മിഷന്റെയും കോടോം-ബേളൂർ സി ഡി എസിന്റെയും , എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തിയ പരിപാടി ഊരുമൂപ്പൻ രമേശൻ മലയാറ്റുകരയുടെ അദ്ധ്യക്ഷതയിൽ അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ മധുസുദനൻ ഉത്ഘാടനം ചെയ്തു. യുവാക്കളും ലഹരിയും എന്ന വിഷയത്തിൽ ആരോഗ്യ പ്രവർത്തകൻ സിജോ എം ജോസ് ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗം രാജീവൻ ചീരോൽ, കമ്മിറ്റഡ് സോഷ്യൽ വർക്കർ വിഷ്ണു പേരിയ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ഫാത്തിമ, സി.ഡി.എസ് മെമ്പർ സി.ബി.ഷാന്റി, ഊരുമൂപ്പൻമാരായ ബിനു പേരിയ, രാജു ഉരുട്ടിക്കുന്ന്, പ്രമോട്ടർ ജിഷ്ണു പേരിയ , രമ്യ ബാബു തുടങ്ങിവർ സംസാരിച്ചു.
പട്ടിക വർഗ്ഗ പ്രമോട്ടർ രണദിവൻ കുഴിക്കോൽ സ്വാഗതവും കുടുംബശ്രീ ആനിമേറ്റർ രാധിക രതീഷ് നന്ദിയും പറഞ്ഞു.

Leave a Reply