ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരിച്ചു.
രാജപുരം: ലഹരിക്കെതിരെ പടപൊരുതാൻ കോടോം ബേളൂർ പഞ്ചായത്ത് 9-ാം വാർഡ് അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ജനജാഗ്രത സമിതി യോഗം ചേർന്നു. വാർഡ് മെമ്പർ എം.വി. ജഗന്നാഥ് അധ്യക്ഷത വഹിച്ചു..
അമ്പലത്തറ പോലീസ് സ്റ്റേഷനിലെ
എ എസ് ഐ സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു.
അട്ടക്കണ്ടം സ്കൂൾ സീനിയർ അസിസ്റ്റന്റ് ജോൺ , ഊരുമൂപ്പൻ എം.കെ.ദാമോദരൻ , വി.വി.ശശികല തുടങ്ങിയവർ സംസാരിച്ചു. അട്ടക്കണ്ടം പ്രദേശത്ത് ചില വാഹനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അംഗൺവാടി വർക്കർ പി.വി.രാധ സ്വാഗതവും
സിഡിഎസ് മെമ്പർ പി.ജാനകി നന്ദിയും പറഞ്ഞു. ഭാരവാഹികൾ :എം.വി.ജഗന്നാഥ് (ചെയർമാൻ), ടി.ജെ.ജോണി (കൺവീനർ).