ശുഹദാ ഹുബ്ബുറസൂൽ കോൺഫറൻസ് ഒക്ടോബർ 24 ന് പാണത്തൂരിൽ .

ശുഹദാ ഹുബ്ബുറസൂൽ കോൺഫറൻസ് ഒക്ടോബർ 24 ന് പാണത്തൂരിൽ .

രാജപുരം : കേരള മുസ്ലിം ജമാഅത്ത് പാണത്തൂർ സർക്കിൾ കമ്മിറ്റി, പാണത്തൂർ ശുഹദാ എജ്യുക്കേഷനൽ സെന്റർ എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ശുഹദാ ഹുബ്ബുറസൂൽ കോൺഫറൻസ് ഒക്ടോബർ 24 ന് പാണത്തൂരിൽ നടക്കുമെന്ന് ഭാരവാഹികളായ. ശിബാബുദ്ദീൻ അസഹനി, അബ്ദുല്ല ഹാജി, കെ.പി.നൗഷാദ്, ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. 24 ന് രാവിലെ 9 മണിക്ക് ചുള്ളിക്കരയിൽ നിന്നും പാണത്തൂർ വരെ പ്രഭാഷണ യാത്ര, വൈകിട്ട് 4 മണിക്ക് പാണത്തൂർ ടൗണിൽ മിലാദ് സന്ദേശ യാത്ര, 5 മണിക്ക് സാംസ്കാരിക സമ്മേളനം എന്നിവ നടത്തും. കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് വി.സി.അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്യും. എസ് വൈഎസ് കാഞ്ഞങ്ങാട് സോൺ സെക്രട്ടറി ശിഹാബുദ്ദീൻ അസ്ഹനി പാണത്തൂർ അധ്യക്ഷത വഹിക്കും.

Leave a Reply