രാജപുരം സെന്റ് പയസ്സ് കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡോ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യ്തു

  • രാജപുരം: സെന്റ് പയസ് ടെത് കോളജില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, കോളേജിന്റെ ചരിത്ര നേട്ടം പ്രഖ്യാപിക്കുന്നതിനും കോളേജില്‍ മെറിറ്റ് ഡോ സംഘടിപ്പിച്ചു. പരിപാടി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയല്‍ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ കെ അനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ആശാ ചാക്കോ, ഫാദര്‍മാരായ ജോസ് നെടുങ്ങാട്ട്, ഷാജി വടക്കേതൊട്ടി, പിടിഎ വൈസ് പ്രസിഡന്റ് ഷാജി ചാരത്ത്, അനുരാജ് എന്നിവര്‍ സംസാരിച്ചു. ഷിനോ പി ജോസ് സ്വാഗതവും, ഡോ. ആര്‍ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply