തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പനത്തടി മേഖലാ വാര്‍ഷികം ആര്‍ സി സി ഡയറക്ടര്‍ റവ: ഫാദര്‍ തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്യ്തു

  • രാജപുരം:തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ജനകീയ സംഘങ്ങളുടെ പനത്തടി മേഖലാ വാര്‍ഷിക പൊതുയോഗം പനത്തടി സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ആര്‍ സി സി റവ: ഫാദര്‍ തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി മാത്യു അധ്യക്ഷനായി. ഡയറക്ടര്‍ റവ:ഫാദര്‍ ബെന്നി നിരപ്പേല്‍, സിസ്റ്റര്‍ ട്രീസ, പ്രോഗ്രാം മാനേജര്‍ സണ്ണി മഞ്ഞക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വര്‍ഗ്ഗീസ് ചെമ്പിത്തറ സ്വാഗതവും, സേവ്യര്‍ അറയ്ക്കല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ആര്‍ സി സിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കാലിച്ചാനടുക്കം, പാണത്തൂര്‍ എന്നീ യൂണിറ്റുകള്‍ക്ക് ട്രോഫിയും നല്‍കി.

Leave a Reply