പനത്തടി സഹകരണ ബാങ്ക് കരനെല്‍ക്കൃഷിലേക്ക്

  • രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്ക് പോളി ഹൗസിലെ പച്ചക്കറി കൃഷിയില്‍ നിന്നും കരനെല്‍ക്കൃഷിയിലേക്ക്. നെല്‍ക്കൃഷിയുടെ വിത്തിടല്‍ ചടങ്ങ് പരപ്പ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ ജി.എസ്. സിന്ധുകുമാരി, ബാങ്ക് പ്രസിഡന്റ് പി.എന്‍.വിനോദ് കുമാര്‍ എിവര്‍ ചേര്‍്ന്ന് നിര്‍വഹിച്ചു. ബാങ്കിന്റെ അധീനതയില്‍ പൂടംകല്ലിലുളള സ്ഥലത്ത് അര ഏക്കര്‍ നിലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. അട്ടേങ്ങാനത്തെ നെല്‍കര്‍ഷകര്‍നായ ഗോപാലന്‍ മൂരിക്കടയില്‍ നിന്നുമാണ് കൃഷിക്കായി തൊണ്ണൂറാന്‍ ഇനത്തില്‍പെട്ട വിത്ത് എത്തിച്ചത്. കൃഷി വിജയിച്ചാല്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് അധികൃതരുടെ തീരുമാനം. സമ്മിശ്ര കൃഷി വിജയിച്ചാല്‍ കൂടുതല്‍ സ്ഥലത്ത്് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു പോളി ഹൗസുകളിലായി വിവിധയിനം പച്ചക്കറി കൃഷികളും ബാങ്ക് നടത്തിവരുുണ്ട്. പരപ്പ ബ്ലോക്കിന് കീഴിലുളള എല്ലാ കൃഷിഭവനിലേക്കുമുളള ഗുണമേന്മയുളള പച്ചക്കറി തൈകള്‍് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തു വരുത് ഇവിടെ നിന്നാണ്. പച്ചക്കറി കൃഷി വിജയം കണ്ടതോടെയാണ് പരീക്ഷണമെ നിലയില്‍ ആദ്യഘട്ടത്തില്‍ അര ഏക്കര്‍സ്ഥലത്ത്് നെല്‍ക്കൃഷി നടത്താന്‍ തീരുമാനിച്ചതെ് സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു.

Leave a Reply