രാജപുരം: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പൂടംകല്ല് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലില്‍ പ്രതീകാത്മക സമരക്കട നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് ഇടക്കടവ് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി രതീഷ് കാട്ടുമാടം,ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി വി കെ ബാലകൃഷണന്‍, ബ്ലോക്ക് മെംബര്‍ സി രേഖ, യൂത്ത് കോണ്‍ഗ്രസ്സ് കളളാര്‍ മണ്ഡലം പ്രസിഡന്റ് ജയരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം അജിത്ത് കുമാര്‍ പൂടംകല്ല് സ്വാഗതവും, അശ്വിന്‍ പൂടം കല്ല് നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ കെ ഗോപി ,വന ജ ഐത്തു, സന്തോഷ് വി ചാക്കോ,കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ബി അബ്ദുള്ള, സൈമണ്‍ കവുങ്ങുംപാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.