കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി. എസ്സില്‍ മാതൃക സി. ഡി. എസ്സ് വിഷന്‍ ബില്‍ഡിംഗ് ശില്പശാല ആരംഭിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി. എസ്സില്‍ മാതൃക സി. ഡി. എസ്സ് വിഷന്‍ ബില്‍ഡിംഗ് ശില്പശാല ആരംഭിച്ചു. മൂന്ന് ദിവസത്തെ പരിശീലനമാണ്. പരിശീലന പരിപാടി സി. ഡി. എസ്സ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷിയുടെ അധ്യക്ഷതയില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍ ഉത്ഘടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, മെമ്പര്മാരായ വനജ കെ, സവിത ബി, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.മെമ്പര്‍ സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ശ്രീവിദ്യ ജെ, ശ്രുതി എസ്. ബി, ഷൈജ കെ , മനീഷ് എം എന്നിവര്‍ പങ്കെടുത്തു.ഡി. ടി. സി ടീം അംഗം പ്രമീള ക്ലാസ്സ് കൈകാര്യം ചെയ്തു. സി. ഡി. എസ്സ് അംഗങ്ങള്‍, ആനീമേറ്റര്‍മാര്‍, എം. ഇ സി, അക്കൗണ്ടന്റ് എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Leave a Reply