- രാജപുരം: അവര്‍ ഒത്തുകൂടി 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍. പഴയ കൂട്ടുകാരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നവരും സംശയത്തോടെ വീക്ഷിക്കുന്ന വരും നീ തന്നെയല്ലേ എന്ന് ചോദിക്കുന്നവരും. പിന്നീട് തങ്ങള്‍ പഠിച്ച ക്ലാസ് മുറിയിലെ ആ പഴയ ബെഞ്ചുകളില്‍ ഇരുന്നു ഒരുപാട് കാര്യങ്ങള്‍ അവര്‍ പങ്കുവച്ചു.സ്‌നേഹതീരം 1985 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കണ്‍വീനര്‍ തങ്കമ്മ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മാനേജര്‍ ഫാദര്‍ ഷാജി വടക്കേതോട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍.. ബെസ്സിമോള്‍ കുര്യാക്കോസ്, സെക്രട്ടറി ടോമി ചെട്ടിക്കത്തോട്ടത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ സജി MA,എക്‌സി. മെമ്പര്‍ മാത്യു ആടുകുഴിയില്‍, പൂര്‍വ്വ അദ്ധ്യാപകരായ ചാക്കോ മാസ്റ്റര്‍, KT മാത്യു, ശ്രീധരന്‍ മാസ്റ്റര്‍, എല്‍സമ്മ ടീച്ചര്‍, മേരി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തില്‍ വെച്ച് പൂര്‍വ അധ്യാപകരെ ആദരിക്കുകയും ഉണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ വികസന ഫണ്ടിലേക്ക് സ്‌നേഹതീരം 1985 ബാച്ച്കാര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു. സിബി ചക്കാലക്കല്‍, സാലു അയലാറ്റില്‍, പ്രഭാകരന്‍ KA, ടോമി ഫിലിപ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.