മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ ഡോ.എം.എ.സമദ് MBBS നെ ആദരിച്ചു

  • രാജപുരം: ജൂലായ് 1 ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ ഡോ.എം.എ.സമദ് MBBS നെ ആദരിച്ചു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .ടി.കെ നാരായണന്‍,ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം കുട്ടികള്‍ക്ക് പ്ലാവിന്‍ തൈ നല്‍കിക്കൊണ്ട് എം.പി സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് ചടങ്ങിന് സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍ നന്ദിയും പറഞ്ഞു .എസ് എം സി ചെയര്‍മാന്‍ ബി.അബ്ദുള്ള ,സീനിയര്‍ അസിസ്റ്റന്റ് ബിജി ജോസഫ് ,JRC കൗണ്‍സലര്‍ പ്രശാന്ത് പി ജി, ശാസ്ത്ര ക്ലബ്ബ് സ്‌പോണ്‍സര്‍ ശ്രീ.അനില്‍കുമാര്‍ ഫിലിപ്പ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Leave a Reply