15 അടി ഉയരത്തിൽ ലോകകപ്പ് മാതൃക തീർത്ത് പാണത്തൂർ വില്ലേജ് ഫ്രണ്ട്സ്.
രാജപുരം: പാണത്തൂർ വില്ലേജ് ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തിൽ 15 അടി ഉയരമുള്ള വേൾഡ് കപ്പ് മാതൃക നിർമ്മിച്ചു. എം.ജെ.റെജിമോന്റെ നേതൃത്വത്തിൽ 10ഓളം പേർ 8 ദിവസം കൊണ്ട് 25000 രൂപ ചിലവാക്കി നാട്ടിലെ മുഴുവൻ പേരുടെയും സഹായത്തോടെയാണ് ലോകകപ്പ് മാതൃക നിർമ്മിച്ചത്. ഇരുമ്പ് ചാക്ക്, സിമന്റ്, പ്ലാസ്റ്റർ ഓഫ് പരീസ്, പൂട്ടി, പേപ്പർ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചത്. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഡോ.അനൂപ് ഉദയഭാനു ഉദ്ഘാടനം ചെയ്തു. രാജപുരത്തു നിന്നും സ്ഥലം മാറിപോകുന്ന സി ഐ വി. ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി. ജില്ലാ കായിക മേളയിൽ സബ് ജൂനിയർ വ്യക്തികിത ചാമ്പ്യൻ ജിൽഷ ജിനിലിനെ കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ അനുമോദിച്ചു. പനത്തടി പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ, മനോജ്‌കുമാർ, എൻ.ഐ.ജോയി, രാമചന്ദ്ര സരളായ, സുനിൽകുമാർ, എ.ഇ.സെബാസ്റ്റ്യൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വി.ആർ.ബിജു സ്വാഗതവും എം.എസ്.വിൽസൺ നന്ദിയും പറഞ്ഞു.