കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ രാജപുരം കൃഷിഭവനിലേക്ക് കർഷക മാർച്ച് നടത്തി.

രാജപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെയും, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിനെതിരെയും കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെനേതൃത്വത്തിൽ രാജപുരം കൃഷിഭവനിലേക്ക് കർഷക മാർച്ച് നടത്തി. കെ പി സി സി മെംബർ അഡ്വ.കെ കെ നാരായൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം എം സൈമൺ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, പഞ്ചായത്ത് പ്രസിഡൻറ് ടി കെ നാരായണൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് ബി അബ്ദുള്ള സ്വാഗതവും മണ്ഡലം സെക്രട്ടറി റോയി പി എൽ നന്ദിയും പറഞ്ഞു.രാജപുരം ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ ഒ ടി ചാക്കോ ,ജോണി പെരുമാന്നൂർ, പി സി തോമസ്സ്, ഗീത പി,
ബ്ലോക്ക് മെമ്പർമാരായ ജോസ് മാവേലി രേഖ സി, ബളാൽ ബ്ലോക്ക് സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ .മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി രമ , മണ്ഡലംസെക്രട്ടറിമാരായ സജി പ്ലാച്ചേരി ,കെ.ഗോപി , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയരാജ്,ആദിവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുന്ദരൻ ഒരള,സന്തോഷ് വി ചാക്കോ, ഗിരീഷ് നിലീമല തുടങ്ങിയവർ നേതൃത്ത്വം നൽകി.

Leave a Reply