കാര്യണ്യ പ്രവർത്തനങ്ങൾക്ക് ചായം തീർത്ത് എൻ എസ് എസ് വൊളണ്ടിയർമാർ.

കാര്യണ്യ പ്രവർത്തനങ്ങൾക്ക് ചായം തീർത്ത് എൻ എസ് എസ് വൊളണ്ടിയർമാർ.

രാജപുരം: കല സാമൂഹ്യ നന്മക്ക് എന്ന ആശയവുമായി ജില്ലയിലെ എൻ എസ് എസ് വൊളണ്ടിയർമാർ ചായം പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി കലോത്സവ വേദിയായ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വൊളണ്ടിയർമാർ തയ്യാറാക്കിയ പെയ്ന്റിങ്, കരകൗശലവസ്തുക്കൾ മുതലായവ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യും. പിരിഞ്ഞ് കിട്ടുന്ന മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും. സ്വാതന്ത്ര്യ സമരത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ എൻ എസ് എസ് യൂനിറ്റുകൾ തയ്യാറാക്കിയ ഫ്രീഡം വാളിന്റെ ഫോട്ടോ പ്രദർശനവും സ്റ്റാളിൽ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി.ശാന്ത, പ്രിൻസിപ്പാൾ പി.രവീന്ദ്രൻ , പിടിഎ പ്രസിഡണ്ട് കെ.വി.ഭരതൻ എന്നിവർ ആശംസ അർപ്പിച്ചു. എൻ എസ് എസ് ജില്ല കൺവീനർ വി.ഹരിദാസ് പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ ടി.വി.ആശാ റാണി സ്വാഗതവും വൊളണ്ടിയർ ലീഡർ ആരോൺ കെ പീറ്റർ നന്ദിയും പറഞ്ഞു.

Leave a Reply