രാജപുരംഫോറോനതല യുവജന ദിനാഘോഷം ‘ORION 2018’ കൊട്ടോടി കെ.സി. വൈ. എല്‍ന്റെ നേതൃത്വത്തില്‍ നടന്നു

  • രാജപുരം:ഫോറോനതല യുവജന ദിനാഘോഷം ‘ORION 2018’ കൊട്ടോടി കെ.സി. വൈ. എല്‍ന്റെ നേതൃത്വത്തില്‍, ഉഴവൂര്‍ കെ.സി. വൈ. എല്‍ന്റേയും , കൊട്ടോടി കെ.സി. വൈ. എല്‍ പ്രവാസി കൂട്ടായ്മയുടേയുംസഹായത്താല്‍ നടത്തി. കെ.സി. വൈ. എല്‍ ഫോറോന ചാപ്ലിന്‍ ഫാ: ജിന്‍സ് കണ്ടേക്കാട്ട് പതാക ഉയര്‍ത്തിയതോടെ മത്സര പരിപാടികള്‍ ആരംഭിച്ചു . രാജപുരം ഫോറോനയിലെ 9 ഇടവകകളിലെ കെ.സി. വൈ. എല്‍ യൂണിറ്റ് പുരാതന പാട്ട് , നടവിളി എന്നിവയില്‍ മത്സരിച്ചു . പുരാതന പാട്ടു മത്സരത്തില്‍ മാലക്കല്ല് , കൊട്ടോടി , കള്ളാര്‍ എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങള്‍ കരസ്ഥമാക്കി . നടവിളി മത്സരത്തില്‍ കള്ളാര്‍ , കൊട്ടോടി, മാലക്കല്ല് എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഫാദര്‍ ബിബിന്‍ കണ്ടോത്ത് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ഫിലിഫ് വെട്ടിക്കുന്നേല്‍ സ്വാഗതവും ഫോറോന വികാരി ഫാ: ഷാജി വടക്കേതൊട്ടി അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറി , ജോബിഷ് ജോസ് , ഫാ : ഷാജി മേക്കര റിജിന്‍ ചേന്നാത്ത് , ലിജോ വെളിയംകുളത്തേല്‍ ജെറിന്‍ സൈമണ്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു സംസാരിച്ചു . അനില്‍ തോമസ് നന്ദി പറഞ്ഞു . തുടര്‍ന്ന് കഴിഞ്ഞപരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും , എക്‌സട്രാ കരിക്കുലര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കെ. സി.വൈ . എല്‍ അംഗങ്ങള്‍ക്കും, മുന്‍ കെസി. വൈ. എല്‍ ഫോറോനതല ഭാരവാഹികള്‍ക്കും , മെമന്റോ നല്‍കി ആദരിച്ചു .

Leave a Reply